കക്കോടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കക്കോടി ബ്രാഞ്ച് കനാൽ ഇൻസ്പെക്ഷൻ റോഡിൻെറ നവീകരണ പ്രവൃത്തികൾക്ക ് ഫണ്ട് അനുവദിച്ചു. എലത്തൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കക്കോടി, ചേളന്നൂർ, കുരുവട്ടൂർ, കാക്കൂർ, നന്മണ്ട പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കക്കോടി ബ്രാഞ്ച് കനാൽ ഇൻസ്പെക്ഷൻ റോഡിൻെറ നവീകരണ പ്രവൃത്തികൾക്കായാണ് 1,45,28,221 രൂപ അനുവദിച്ചത്. എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിരുന്നു. വർഷങ്ങളായി ഇതു സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളും സന്നദ്ധ സംഘടനകളും വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിരുന്നെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു. എൽ.ഡി.എഫിൻെറ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന് ഇൻസ്പെക്ഷൻ റോഡുകളുടെ നവീകരണം പൂർത്തീകരിക്കുമെന്നായിരുന്നു. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പൂളക്കടവ് ഭാഗത്തുനിന്നും (ചെയിനേജ് 35/200) ആരംഭിക്കുന്നതാണ് പ്രവൃത്തി. പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.