കക്കോടി പൊലീസ്​ സ്​റ്റേഷൻ സ്​ഥാപിക്കാൻ അസോസിയേഷൻ നിവേദനം നൽകി

കക്കോടി: കക്കോടി പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പൊലീസ് അസോസിയേഷൻ നിവേദനം. പു തിയ പൊലീസ് സ്റ്റേഷനെന്ന പൊതുജനാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുെണ്ടന്നും എത്രയും വേഗം കക്കോടിയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സെക്രട്ടറി ജി. എസ്. ശ്രീജീഷാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകിയത്. ജില്ലയിലെതന്നെ ഏറ്റവും അധികാരപരിധി വിസ്തീർണമുള്ള ചേവായൂർ, എലത്തൂർ പൊലീസ് സ്റ്റേഷനുകളെ വിഭജിച്ച് കക്കോടി ആസ്ഥാനമായി ഒരു പൊലീസ് സ്േറ്റഷൻ പ്രവർത്തനമാരംഭിച്ചാൽ ആ നടപടി പ്രദേശത്തെ ക്രമസമാധാന പരിപാലനരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും നിവേദനത്തിൽ സൂചിപ്പിക്കുന്നു. 50,000ത്തിനടുത്താണ് നിലവിൽ കക്കോടി പഞ്ചായത്തിലെ ജനസംഖ്യ. മക്കട, ബദിരൂർ, ചെറുകുളം, ചെലപ്രം തുടങ്ങി കക്കോടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും ബസ്യാത്രയെ മാത്രം ആശ്രയിക്കുന്ന പാവപ്പെട്ടവർക്ക് 12 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്താൽ മാത്രമേ എലത്തൂർ പൊലീസ്സ്റ്റേഷനിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. കിഴക്കുംമുറി, മൂട്ടോളി, കക്കോടിമുക്ക്, എരക്കുളം തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ദൂരം അധികം സഞ്ചരിച്ചാലേ ചേവായൂർ പൊലീസ് സ്റ്റേഷനിലെത്താൻ സാധിക്കുകയുള്ളൂ. രാത്രികാല പട്രോളിങ്ങിന് പൊലീസും പ്രയാസപ്പെടുകയാണ്. കക്കോടി പഞ്ചായത്തിൻെറ അതിർത്തി പങ്കിടുന്ന കോഴിക്കോട് കോർപറേഷനിലെ ചില വാർഡുകളും കുരുവട്ടൂർ പഞ്ചായത്തിലെ ചില പ്രദേശങ്ങളും പുതിയ പൊലീസ്സ്റ്റേഷനോട് കൂട്ടിച്ചേർക്കാവുന്നതാണെന്നും നിവേദനത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.