മഹിള കോണ്‍ഗ്രസ് എലത്തൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍

കക്കോടി: മഹിള കോണ്‍ഗ്രസ് എലത്തൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്‌ന ഉദ്ഘാടനം ചെയ്തു. വാളയാര്‍ കേസ് അട്ടിമറിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ്് എം. ആയിഷ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, ഗൗരി പുതിയോത്ത്, യു.വി. ദിനേശ്മണി, ടി.കെ. രാജേന്ദ്രന്‍, കെ.ടി. ശ്രീനിവാസന്‍, സി.വി. ജിതേഷ്, സനൂജ് കുരുവട്ടൂര്‍, കളരിത്തറ അഹമ്മദ്, ടി.ടി. ജയദേവന്‍, അറോട്ടില്‍ കിഷോര്‍, മിനി, ഭാഗ്യശ്വേരി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.