വെറ്ററൻസ് എം.എസ്.എൻ ഫുട്ബാൾ ടൂർണമൻെറ് കോഴിക്കോട്: കേരള മാസ്റ്റേഴ്സിൻെറ ആഭിമുഖ്യത്തിൽ രണ്ടാമത് മാസ്റ്റേഴ്സ് സൂപ്പർലീഗ് വെറ്ററൻസ് എം.എസ്.എൽ ഫുട്ബാൾ ടൂർണമൻെറ് നവംബർ 17ന് വൈകീട്ട് ആറിന് കോട്ടൂളി സോക്കർ സിറ്റി ടർഫ് ഗ്രൗണ്ടിൽ നടത്തും. ടൂർണമൻെറിൻെറ ഉദ്ഘാടനം കമാൽ വരദൂർ നിർവഹിക്കും. 10 ടീമുകൾ ടൂർണമൻെറിൽ പങ്കെടുക്കും. എ ടു സെഡ്, സാരികേന്ദ്ര, റിയാസ് ഗോൾഡ്, അസ്മ സ്റ്റീൽ, സോക്കർ സ്പോർട്സ്, ശാസ്ത ടർഫ്, എസ്.എഫ്.എസ്, പാളയം സോഫ്റ്റ് വേൾഡ് സർജിക്കൽ, കോയൻകോ, ഫ്രാൻസിസ് ആലുക്കാസ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. വൈറ്റ് ഗാർഡ് സംഗമവും ബി.എൽ.എസ് ട്രെയിനിങ് ക്യാമ്പും കോഴിക്കോട്: സൗത്ത് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ് സംഗമവും ബി.എൽ.എസ് ട്രെയിനിങ് ക്യാമ്പും സംഘടിപ്പിച്ചു. പ്രസിഡൻറ് യു. സജീർ അധ്യക്ഷതവഹിച്ചു. സൗത്ത് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.വി. അവറാൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.പി. മുനീർ ക്ലാെസടുത്തു. എ. സിജിത്ത്ഖാൻ, എം.പി. മൊയ്തീൻ ബാബു, ഷുഹൈബ് മുഖദാർ, സി.ടി. സക്കീർ ഹുസൈൻ, കെ. ഹംസകോയ, പി.വി. ഷംസുദ്ദീൻ, റാഫി മുഖദാർ, അഡ്വ. കെ. സക്കീർ, എം. ഇഖ്ബാൽ, എം. മുഹമ്മദ് മദനി, ഷമീർ പള്ളിക്കണ്ടി, പി.പി. നുഹ്മാൻ, ബഷീർ മുഖദാർ തുടങ്ങിയവർ സംസാരിച്ചു. സൗത്ത് മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി കെ.വി. മൻസൂർ സ്വാഗതവും സി.എച്ച്. യൂനസ് നന്ദിയും പറഞ്ഞു. സമാപന സംഗമം ജില്ല മുസ്ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.