ബേപ്പൂർ മണ്ഡലം ചാരിറ്റബിൾ ട്രസ്​റ്റ്​ ധനസമാഹരണ യജ്ഞം നാളെ തുടങ്ങും

ഫറോക്ക്: നിരാലംബരായ ഒട്ടേറെ വൃക്കരോഗികൾക്ക് ഡയാലിസിസ് അടക്കം ചികിത്സകൾ നൽകി വരുന്ന ബേപ്പൂർ മണ്ഡലം െഡവലപ്മൻെ റ് മിഷൻ ചാരിറ്റബ്ൾ ട്രസ്റ്റ് രണ്ടു കോടി രൂപ ലക്ഷ്യമിട്ട് ധനസമാഹരണ യജ്ഞം നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിനായി കടലുണ്ടി, ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ, ചെറുവണ്ണൂർ -നല്ലളം എന്നിവിടങ്ങളിലെ 80,000 വീടുകളിൽ സന്നദ്ധ പ്രവർത്തകർ എത്തും. ട്രസ്റ്റ് ആറരക്കോടി രൂപ മുടക്കി സ്ഥാപിച്ച ഡയാലിസിസ് സൻെറർ ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്. ഇവിടെ ഒ.പി, ലാബ്, ഫാർമസി, കിടപ്പു രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണം മുതലായവ നടക്കുന്നുണ്ട്. അടുത്ത രണ്ട് ഞായറാഴ്ചകൾ കേന്ദ്രീകരിച്ച് നടക്കുന്ന സാന്ത്വനമേകാൻ കൈകോർക്കാം പരിപാടിയുടെ അഞ്ചാം ഘട്ട ധനസമാഹരണത്തോട് ക്രിയാത്മക സഹകരണം നൽകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. കൺവീനർ കെ. ഗംഗാധരൻ, ട്രഷറർ എം. ഖാലിദ്, വാളക്കട ബാലകൃഷ്ണൻ, വി. മുഹമ്മദ് ഹസൻ, എൻ.കെ. ബിച്ചിക്കോയ, നാരങ്ങയിൽ ശശിധരൻ, പിലാക്കാട്ട് ഷൺമുഖൻ, എം.എം. മുസ്തഫ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.