അരൂര്‍ യു.പി സ്‌കൂൾ ഹൈടെക് കെട്ടിടം ഉദ്ഘാടനം

അരൂര്‍: അരൂര്‍ യു.പി സ്‌കൂളിലെ ഹൈടെക് കെട്ടിടം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബര്‍ ടി. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സ്റ്റുഡൻറ്സ് പഞ്ചിങ് സംവിധാനം എ.ഇ.ഒ എം.കെ. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. കനിവ് പെയിന്‍ ആൻഡ് പാലിയേറ്റിവ് യൂനിറ്റ് ഡോ. ജീജേഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍. സജിലാല്‍ പൂർവാധ്യാപകരെ ആദരിച്ചു. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ പി.കെ. ദേവദര്‍ശിനെ നാദാപുരം ബി.പി.ഒ സി.എച്ച്. പ്രദീപ് കുമാര്‍ ആദരിച്ചു. കെ. സജീവന്‍, പി. ശ്രീലത, പി. സരള, കരിക്കീറി നാണു, പി. അമ്മത്, കോറോത്ത് ശ്രീധരന്‍, സി. ബാബു, വി.പി. സുനി, ടി.കെ. രാജന്‍, കെ.കെ. ശങ്കരന്‍, ടി.കെ. രാഘവന്‍, കളത്തില്‍ ബാബു, കെ. പത്മിനി, ടി. പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.