മേപ്പയൂർ: അരിക്കുളം-നടേരി റോഡരികിൽ ജനവാസ കേന്ദ്രത്തിനടുത്ത് ജലസേചന വകുപ്പിൻെറ പുറമ്പോക്ക് ഭൂമിയിൽ, അരിക്കു ളം ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് -ഇലക്ട്രോണിക് മാലിന്യ സംഭരണ കേന്ദ്രം പണിയാനുള്ള നീക്കത്തിനെതിരെ കർമസമിതി രൂപവത്കരിച്ചു. ഒ.കെ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എടപ്പള്ളി പ്രസാദ്, വാർഡ് മെംബർ കെ.എം. സുഹൈൽ, സി. രാഘവൻ പി. കുട്ടികൃഷ്ണൻ നായർ, രാമന്ദ്രൻ ചിത്തിര, കെ.എം. ദർശ്, ടി.എം. സുകുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിന് വിവിധ സാംസ്കാരിക സംഘടനകൾ ഉപയോഗിച്ചുവന്നിരുന്നതാണ് പുറമ്പോക്ക് ഭൂമി. അരിക്കുളം എൽ.പി സ്കൂൾ, അംഗൻവാടി, ഭാവന ഗ്രന്ഥശാല എന്നിവയ്ക്ക് സമീപത്താണിത് സ്ഥിതിചെയ്യുന്നത്. പ്രസ്തുത സ്ഥലം മാലിന്യസംഭരണ കേന്ദ്രമാക്കാനുള്ള നീക്കം ചെറുക്കാൻ തീരുമാനിച്ചു. ഭാരവാഹികൾ: ടി.എം. പ്രതാപചന്ദ്രൻ (ചെയർ), പ്രസാദ് എടപ്പളളി (കൺ), പി. ദിലീപ് കുമാർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.