കടയടപ്പ് സമരം പയ്യോളിയിൽ പൂർണം

പയ്യോളി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത കടയടപ്പ് സമരം പയ്യോളിയിൽ പൂർണം. മെഡിക്കൽ ഷോപ ്പുകൾ ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ബസ്സ്റ്റാൻഡിലെ ഹോട്ടൽ തുറന്ന് പ്രവർത്തിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. ബസുകളിലും ഓട്ടോ-ടാക്സികളിലും തിരക്ക് കുറവായിരുന്നു. സ്വകാര്യ ബസുകൾ ഏറെയും ട്രിപ് മുടക്കി. പൊതുവെ ജനത്തിരക്കേറിയ പേരാമ്പ്ര റോഡിലും ബീച്ച് റോഡിലും ആളുകൾ നന്നേ കുറവായിരുന്നു. ഹോട്ടലുകൾ ഭൂരിഭാഗവും അടഞ്ഞുകിടഞ്ഞത് കാരണം വൈകീട്ടോടെ ദേശീയപാതയോരത്തെ തട്ടുകടകളിൽ നല്ല തിരക്കനുഭവപ്പെട്ടു. കടയടപ്പ് പൊതുവെ ഹർത്താലിൻെറ പ്രതീതി സൃഷ്ടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.