കൈവശഭൂമിക്ക് പട്ടയത്തിനായ് കലക്​ടറേറ്റിനു മുന്നിൽ സമരം തുടങ്ങും

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് 21 പാലം ഭാഗത്തെ താമസക്കാരനും ഭിന്നശേഷിക്കാരനുമായ പാപ്പച്ച ൻ എന്ന ജോസഫ് (72) കൈവശഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാര്യയേയും കിടപ്പ് രോഗിയായ മകളേയും സംരക്ഷിക്കണമെങ്കിൽ ഭൂമിക്ക് പട്ടയം ലഭിക്കണം. ഈ ആവശ്യവുമായി ചക്കിട്ടപാറ വില്ലേജ് ഓഫിസിനു മുന്നിലടക്കം പല സമരങ്ങൾ നടത്തി. എന്നാല്‍ ആറ് മാസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. സമാനദുരിതം പേറുന്ന സമീപവാസി മൂഞ്ഞക്കുന്നേല്‍ ലക്ഷ്മിയും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.