കായണ്ണബസാർ: വാളയാറിലെ പെൺകുട്ടികൾ മരണമടഞ്ഞ സംഭവത്തിലും താനൂരിലെ ഇസ്ഹാഖിൻെറ കൊലപാതകത്തിലും ഇരകൾക്ക് നീതി ലഭി ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ പ്രസ്താവിച്ചു. കായണ്ണ പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ കാൻഡിൽ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് സലീൽ അധ്യക്ഷത വഹിച്ചു. സി.കെ. അജ്നാസ്, അഫ്സൽ ആന്ത്രക്കണ്ടി, മുഹമ്മദ് അസ്‌ലം, കെ.കെ. കുഞ്ഞമ്മദ്, പി.സി. അസൈനാർ, സി.കെ. അസീസ്, എം.പി.എ. റഹ്മാൻ, കെ.എം. ഷമീർ, പി.കെ. ഷഫീർ, ജംസൽ, ഇ.ടി. ഷാമിൽ, കെ.ടി. സുഹൈൽ, പി.കെ. സലീക തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.