കൊയിലാണ്ടി: വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായ മേലൂര്‍ കലമംഗലത്ത് രജനിയെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചു. പത്തു ലക്ഷത്തോളം രൂപ ചികിത്സക്കു വേണം. ഇത്രയും തുക സമാഹരിക്കാനുള്ള ശേഷി രജനിയുടെ കുടുംബത്തിനില്ല. സഹായ കമ്മിറ്റി ഭാരവാഹികളായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂമുള്ളി കരുണാകരന്‍ (ചെയര്‍), കെ. ശശികുമാര്‍ (കണ്‍), വി.എം. ഗംഗാധരൻ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ ഗ്രാമീണ ബാങ്ക് ചെങ്ങോട്ടുകാവ് ശാഖയിലെ എ.സി നമ്പര്‍ 40235101066526, ഐ.എഫ്.എസ്.സി KLGB0040235 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.