പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സമത്വം പച്ചക്കറി ക്ലസ്റ്ററിൻെറ നേതൃത്വത്തിൽ നടത്തിയ കര നെൽ കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബി.ബി. ബിനീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ. അഥീന പദ്ധതി വിശദീകരിച്ചു. കൊയിലോത്ത് ഗംഗാധരൻ, കെ. അപ്പുക്കുട്ടി, കെ.കെ. അമ്മത് എന്നിവർ സംസാരിച്ചു. വി.പി. കുഞ്ഞമ്മത് സ്വാഗതവും എം. മോളി നന്ദിയും പറഞ്ഞു. മരുതിയാട്ട് താഴെ ഒരേക്കർ സ്ഥലത്ത് ക്ലസ്റ്ററിൽ പെട്ട മുപ്പതു കർഷകരാണ് കൃഷി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.