പയ്യോളി: വാളയാറിൽ പീഡനത്തിനിരയായി മരണപ്പെട്ട സഹോദരിമാരുടെ കുടുംബത്തിന് നീതി നിഷേധിക്കുന്ന ഇടത് സർക്കാറിൻെറ നിലപാടുകൾക്കെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാലയും പ്രകടനവും നടത്തി. ജില്ല ജനറൽ സെക്രട്ടറി മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പി. ബാലകൃഷ്ണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഇ.ടി. പത്മനാഭൻ, ഷഫീഖ് വടക്കയിൽ, കെ.ടി. വിനോദൻ, മുജേഷ് ശാസ്ത്രി, അൻവർ കായിരികണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.