റോഡ്​ ​ൈക​േയറി വനംവകുപ്പ്​ ജണ്ട കെട്ടിയ സംഭവം - ഡി.എഫ്​.ഒയെ നാട്ടുകാർ തടഞ്ഞു; ജണ്ടകൾ ​പൊളിച്ചുമാറ്റാൻ നിർദേശം നൽകി

കുറ്റ്യാടി: പൂതംപാറ-ചൂരണി- പക്രംതളം റോഡ് കൈയേറി വനം വകുപ്പ് ജണ്ട കെട്ടിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ സ്ഥലം സന്ദർശിച്ച ഡി.എഫ്.ഒ വി.പി. ജയപ്രകാശിെനയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും തടഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നടത്തിയ ചർച്ചക്ക് ശേഷം ജണ്ടകൾ പൊളിച്ചുമാറ്റാൻ ഡി.എഫ്.ഒ നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പിൻെറ അധീനതയിലുളള വയനാട്ടിേലക്കുള്ള ചുരമില്ലാ പാതയിൽ ജണ്ട കെട്ടിയത് പ്രദേശവാസികളുടെയടക്കം വലിയ പ്രതിഷേധത്തിന് കാരണമായേതാടെയാണ് ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ഡി.എഫ്.ഒ സ്ഥലം സന്ദർശിച്ചത്. കരാറുകാരന് എളുപ്പം പ്രവൃത്തി പൂർത്തിയാക്കാൻ ജണ്ട വനത്തിൽ കെട്ടുന്നതിന് പകരം താഴെ റോഡിൽ കെട്ടുകയായിരുന്നതത്രെ. ചൂരണി അപ്പൂച്ചീളിക്ക് സമീപമാണ് നാല് ജണ്ടകൾ കെട്ടിയത്. പി.ഡബ്ല്യു.ഡി കുറ്റ്യാടി സെക്ഷൻ അധീനതയിലുള്ള റോഡ് കുറ്റ്യാടി േഫറസ്റ്റ് റേഞ്ച് പരിധിയിലാണ്. ഇ.എഫ്.എൽ പരിധിയിൽപെട്ട സ്ഥലത്തിൻെറ അതിർത്തി നിർണയിക്കാനാണ് ജണ്ട കെട്ടിയതെന്നാണ് ഫോറസ്റ്റ് അധികൃതർ നേരേത്ത വിശദീകരിച്ചഗത്. എന്നാൽ കുറ്റ്യാടി പി.ഡബ്ല്യു.ഡി സെക്ഷൻ പരിധിയിലുള്ള എം.ഡി.ആർ സ്കീമിൽ പെട്ട രണ്ടു റോഡുകളിൽ ഒന്നാണിത്. സാധനങ്ങൾ കാട്ടിൽ കയറ്റി കൊണ്ടുപോകാനുള്ള പ്രയാസം കണക്കിലെടുത്ത് കരാറുകാർ ജണ്ട താഴെ കെട്ടുകയാണുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിൽ വനം വകുപ്പുകാരുടെ മൗനാനുവാദം ഉെണ്ടന്നും വിമർശനമുയർന്നു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാൻ ഇ.കെ. വിജയൻ എം.എൽ.എ, ഡി.എഫ്.ഒ, പി.ഡബ്ല്യു.ഡി അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞദിവസം നടന്ന ജില്ല വികസന സമിതി തീരുമാനപ്രകാരമാണ് അധികൃതർ എത്തയത്. കുറ്റ്യാടി റേഞ്ച് ഒാഫിസർ നീതു, എസ്.എഫ്.ഒ പ്രമോദ്കുമാർ, ബി.എഫ്.ഒ അശ്വിനികുമാർ, പി. ഡബ്ല്യൂ.ഡി അസി. എക്സി. എൻജിനീയർ സി.കെ. അബ്ദുൽഗഫൂർ, ഒാവർസിയർ ടി.പി. നിഷാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചർച്ചയിൽ കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ്, വൈസ് പ്രസിഡൻറ് പി.പി. ചന്ദ്രൻ, മെംബർമാരായ അല്ലി ബാലചന്ദ്രൻ, ടോണി മാത്യു, പാർട്ടി പ്രതിനിധികളായി എ.ആർ. വിജയൻ, കെ.പി. രാജൻ, വി.പി. സുരേഷ്, ടി.എ. നാരായണൻനായർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.