റോഡി​െൻറ അപകടവളവ് നിവർത്താൻ ഉപവാസ സമരം

റോഡിൻെറ അപകടവളവ് നിവർത്താൻ ഉപവാസ സമരം ബാലുശ്ശേരി: ബാലുശ്ശേരി ഹൈസ്കൂളിനടുത്തുള്ള 'അപകട വളവ്' ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കുന്നോത്ത് മനോജ് ഹൈസ്കൂളിനടുത്ത് ഉപവാസസമരം നടത്തി. റോഡ് വീതികൂട്ടുന്നതിന് സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം വിട്ട് കൊടുത്തിട്ടും വീതികൂട്ടാനുള്ള നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസസമരം. നിരവധി അപകടങ്ങൾ നിറഞ്ഞ ഈ കൊടുംവളവ് ഒഴിവാക്കാതെ പണി തുടരുകയാണെങ്കിൽ വിദ്യാർഥികളെ അണിനിരത്തികൊണ്ട് ബഹുജന പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഉപവാസസമരം ബാപ്പുജി ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സമാപന പരിപാടി ഫൈസൽ ബാലുശ്ശേരി സത്യഗ്രഹിക്ക് നാരങ്ങനീര് നൽകിക്കൊണ്ട് അവസാനിപ്പിച്ചു. ഭരതൻ പുത്തുർവട്ടം അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ യു.കെ, രാധ കെ.വി, സൈമ്പാഷ് അറപ്പീടിക, രാഘവൻ മുണ്ടോളി, ഭാസ്കരൻ മുണ്ടോളി, റിതോഷ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. എം.കെ. രാഘവൻ എം.പി, ബാലകൃഷ്ണൻ കിടാവ്, അധ്യാപകർ, വിദ്യാർഥികൾ, മറ്റ് വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും സത്യഗ്രഹ പന്തൽ സന്തർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.