ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ കൃഷിവകുപ്പ് നടപ്പാക്കുന്ന ഹരിതസമൃദ്ധി പച്ചക്കറി തൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ.പി. നദീഷ്കുമാർ അധ്യക്ഷത വഹിച്ചു. വാർഡിലെ മുഴുവൻ വീടുകളിലും വെണ്ട, തക്കാളി, വഴുതന, പയർ, പച്ചമുളക് എന്നിവയുടെ പതിനഞ്ച് വീതം തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. കൃഷി ഓഫിസർ പി. വിദ്യ, എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി. ദേവയാനി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.