ജിംനേഷ്യം മനാഫിന്​ നാടി​െൻറ യാത്രമൊഴി

ജിംനേഷ്യം മനാഫിന് നാടിൻെറ യാത്രമൊഴി അരക്കിണർ: ഞായറാഴ്ച നിര്യാതനായ ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ അവാർഡ് ജേതാവുമായ മനാഫിൻെറ ആകസ്മിക മരണം നാടിൻെറ ദുഃഖമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബോഡി ബിൽഡിങ് മത്സരങ്ങളിൽ പങ്കെടുത്തു നിരവധി അവാർഡുകൾ കരസ്ഥമാക്കി മുന്നേറുന്നതിനിടയിലാണ് പൊടുന്നനെ കിഡ്നി സംബന്ധമായ രോഗം മനാഫിനെ പിടികൂടിയത്. സഹോദരൻെറ കിഡ്നി സ്വീകരിച്ചുകൊണ്ട് ജീവിതത്തിലേക്ക് പഴയപടി തിരിച്ചുവരവിനുള്ള തയാറെടുപ്പിനിടയിലാണ് ന്യൂമോണിയ ബാധിച്ച് മനാഫ് വിടപറഞ്ഞത്. മറ്റ് ജോലികൾക്കൊന്നും ശ്രമിക്കാതെ ജീവിതം ബോഡി ബിൽഡിങ് രംഗത്ത് സമർപ്പിച്ചതായിരുന്നു. ഹെർക്കുലീസ് ജിംനേഷ്യം എന്ന പേരിൽ കൊളത്തറ മോഡേൺ ബസാറിൽ 250ഓളം പേരുടെ ജിംനേഷ്യം പഠനക്ലാസ് നടത്തുന്നുണ്ട്. ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സജീവപ്രവർത്തകനാണ്. മരണവിവരമറിഞ്ഞ് അരക്കിണർ താഴർനിലം പറമ്പിലെ വീട്ടിലേക്ക് സമൂഹത്തിൻെറ വിവിധ മേഖലകളിലെ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. തിങ്കളാഴ്ച രാവിലെ തവളക്കുളം ജുമാമസ്ജിദിലെ ജനാസനമസ്കാരത്തിനുശേഷം നടുവട്ടം ഖബർസ്ഥാനിൽ മറവ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.