കോഴിേക്കാട്: ഫാസ്കോയുടെയും ബ്രൈറ്റ് െറസിഡൻറ്സ് അസോസിയേഷൻെറയും സംയുക്താഭിമുഖ്യത്തിൽ ' 2019' നടത്തി. എസ്.എസ്.എൽ. സി, പ്ലസ് ടു പരീക്ഷകളിൽ പുതിയപാലം പ്രദേശത്തുനിന്ന് മികച്ച വിജയം നേടിയ പാർവതി വിജയൻ, പി. നിവ്യ, വി. വിവേക്, നദ മറിയം, ആർദ്ര ശിവകുമാർ, വിഷ്ണുപ്രസാദ്, ആയിഷ റിഫ, നിഹ സഫിയ, ആദിത്യ എന്നിവർക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു. മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന മാധ്യമപുരസ്കാരം നേടിയ എം. ഫിറോസ്ഖാൻ, ചൈനയിൽ നടന്ന അന്താരാഷ്ട്ര പട്ടം പറത്തൽ മത്സരത്തിൽ പെങ്കടുത്ത സി. റാസിഖ് എന്നിവരെയും ആദരിച്ചു. കൗൺസിലർമാരായ ഉഷാദേവി ടീച്ചർ, എം.സലീന, പി.പി. ഷഹീദ, മുൻ കൗൺസിലർ ചേമ്പിൽ വിവേകാനന്ദൻ എന്നിവർ പുരസ്കാരവിതരണം നിർവഹിച്ചു. എം.പി. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. എം. ഫിറോസ്ഖാൻ, സി. റാസിഖ്, വിഷ്ണുപ്രസാദ്, നിവ്യ എന്നിവർ സംസാരിച്ചു. ടി. അബ്ദുൽ മനാഫ് സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ടീം മ്യൂസികിൻെറ ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.