അനുശോചനറാലി

എലത്തൂർ: വാഹനാപകടത്തിൽ പൊലിഞ്ഞ യുവാവിൻെറ കുടുംബത്തിന് അനുശോചനമറിയിച്ചും ബോധവത്കരണം നടത്തിയും പൊലീസിൻെറ റാലി. കഴിഞ്ഞദിവസം അപകടത്തില്‍ പരിക്കേറ്റ് മരിച്ച പാലത്ത് പുളിബസാര്‍ കാഞ്ഞിരത്തുകണ്ടിയില്‍ ഡാര്‍വിൻെറ മകന്‍ കെ.കെ.വിഷ്ണുവിൻെറ (അപ്പു-21) വേർപാടിലാണ് വേറിട്ട ബോധവത്കരണവുമായി എലത്തൂർ പൊലീസും എസ്.പി.സിയും ചേർന്ന് അനുശോചന റാലിയും യോഗവും നടത്തിയത്. ഒക്ടോബര്‍ 12ന് രാത്രി വെസ്റ്റ്ഹില്‍ ചുങ്കം പാസ്‌പോര്‍ട്ട് ഓഫിസിനു സമീപത്തായിരുന്നു അപകടം. എലത്തൂർ എസ്.ഐ ജയപ്രസാദ്, സി.പി.ഒ റിജിത്ത്, എസ്.സി.പി.ഒ ജയേഷ്, ഹോം ഗാർഡ് ജയകൃഷ്ണൻ എന്നിവർ ബോധവത്കരണ റാലിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.