കോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസിലെ പ്രിൻസിപ്പലിനെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. വിദ്യാർഥി കളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന ബോട്ടണി അധ്യാപകനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധിച്ചത്. അധ്യാപകനെ സ്കൂളിൽനിന്ന് പുറത്താക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഉപരോധം അവസാനിപ്പിച്ചു. ജില്ല ജോ. സെക്രട്ടറിമാരായ കെ.വി. അനുരാഗ്, എം.ടി. മുഹമ്മദ് ഇർഷാദ്, ടൗൺ ഏരിയ സെക്രട്ടറി പി. ശ്രീജുൽ, പ്രസിഡൻറ് അക്ഷയ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.