ചേളന്നൂർ: വാളയാറിൽ രണ്ട് കുട്ടികൾ മൃഗീയമായി പീഡിപ്പിച്ച് ദുരൂഹമരണത്തിലേക്ക് തള്ളിവിട്ട കുറ്റവാളികളെ സംരക്ഷ ിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. എലത്തൂർ നിയോജകമണ്ഡലം കെ.എസ്.യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധപ്രകടനം. കുറ്റവാളികളെ പൊലീസും സി.പി.എമ്മും സംരക്ഷിക്കുകയാണ്. വിശ്വാസ്യതയുള്ള അന്വേഷണംവേണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് യോഗത്തിൽ ആവശ്യെപ്പട്ടു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ബവീഷ് ഉദ്ഘാടാനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡൻറ് എം.പി.രാഗിൻ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ വി.ടി സൂരജ്, സനൂജ്, അതുൽ, നിഹാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.