കലോത്സവ വേദിയിൽ പാട്ടുപാടി എം.കെ. രാഘവൻ

എലത്തൂർ: പാട്ടുപാടി സദസ്സിനെ ഇളക്കി കലോത്സവം ഉദ്ഘാടനം ചെയ്തു എം.കെ. രാഘവൻ എം.പി. സി.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ന ടക്കുന്ന ചേവായൂർ ഉപജില്ല കലോത്സവത്തിൻെറ ഉദ്ഘാടനത്തിനിടെയാണ് എം.കെ. രാഘവൻ പാട്ടു പാടിയത്. സംസാരത്തിനവസാനം രണ്ടുവരി പാടാമെന്ന് പറഞ്ഞപ്പോൾ ഇത്തരമൊരു സിദ്ധിയുണ്ടെന്ന് അറിയാത്ത പലരും അത്ഭുതം കൂറി. പാരിജാതം മിഴി തുറന്നു എന്ന ഗാനം എം.പി പാടിയപ്പോൾ സദസ്സ് അക്ഷരാർഥത്തിൽ ആസ്വാദനത്തിലായി. പാട്ടിൽ ലയിച്ച് താളം പിടിച്ചിരിക്കെ സമയക്കുറവ് മൂലം സമ്മതംവാങ്ങി പാതിവെച്ച് നിർത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.