ഫറോക്ക്: ഫറോക്ക് ഉപജില്ല കലോത്സവം 30, 31, നവംബർ ഒന്ന്, രണ്ട് തീയതികളിലായി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂ ളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലയിലെ എഴുപതോളം വിദ്യാലയങ്ങളിൽനിന്നായി 3013 പ്രതിഭകൾ മാറ്റുരക്കും. എം.എം.എൽ.പി.എസ് ചാലിയം, ചാലിയം ഹാജി പി.ബി.എം ഇംഗ്ലീഷ് സ്കൂൾ, അൽമനാർ പ്രീ സ്കൂൾ തുടങ്ങിയിടങ്ങളിലെ 22 വേദികളിലായാണ് കലോത്സവം നടക്കുക. ബുധനാഴ്ച രാവിലെ 9.30ന് ഫറോക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എൻ.എം. അനീത ബായ് പതാക ഉയർത്തും. ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് പാർലമൻെറ് അംഗം എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് നാലിന് സമാപന സമ്മേളനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാലു ദിവസം ഭക്ഷണം ഒരുക്കുന്നതിനുള്ള ഊട്ടുപുരയിലേക്ക് വിഭവ സമാഹരണം ബുധാനാഴ്ച രാവിലെ 10ന് ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസിൽ നടക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ എം.വി. സെയ്ത് ഹിസാമുദ്ദീൻ, വൈസ് ചെയർമാൻ എ.എം. കാസിം, പി.കെ. അബ്ദുറഹ്മാൻ, പി.എ. നസീർ, എ. അബ്ദുൽ റഹീം, പി.പി. മെഹബൂബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.