കുന്ദമംഗലം: ഉപജില്ല സ്കൂൾ കലോത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ആർ.ഇ.സ ി സ്കൂളിൽ നടക്കുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എ.ഇ.ഒ ആർ.കെ. മുരളീധരപ്പണിക്കർ ഉപഹാരങ്ങൾ നൽകി. കെ.പി. കോയ, സി. ബിജു, പി.ആർ. വിനീഷ്, എം.കെ. പ്രജീഷ് കുമാർ, ടി. അസീസ്, കെ.കെ. രാജേന്ദ്ര കുമാർ, എം.ടി. വിനോദ്, ടി.കെ. മുരളീധരൻ, എൻ.പി. ഹംസ, ഷമീം പാഴൂർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എം. മംഗളഭായ് സ്വാഗതവും സി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.