കുന്ദമംഗലം: നാലു വർഷമായി ചാരിറ്റബ്ൾ, പാലിയേറ്റിവ് രംഗത്ത് പ്രവർത്തിക്കുന്ന ശിഷ്യഗണങ്ങൾക്ക് ഗുരുക്കന്മാരുടെ ദീപാവലി സമ്മാനം. ചാത്തമംഗലം ആർ.ഇ.സി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1994 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർഥി കൂട്ടായ്മയായ 'സ്നേഹക്കൂട്' പ്രവർത്തകർക്കാണ് സ്കൂളിലെ പൂർവാധ്യാപകർ കിടപ്പുരോഗികൾക്ക് ഉപയോഗിക്കാവുന്ന മെഷീൻ നൽകിയത്. 50,000 രൂപ വിലവരുന്ന ഓക്സിജൻ കോൺസൻട്രേറ്ററാണ് പൂർവാധ്യാപക കൂട്ടായ്മ നൽകിയത്. പൂർവാധ്യാപകൻ കെ. കുഞ്ഞോയിയിൽനിന്ന് സ്നേഹക്കൂട് കോഓഡിനേറ്റർ വി.വി. ലിജേഷ്, സെക്രട്ടറി വി.കെ. റൈഹാനത്ത്, ട്രഷറർ പി. റഫീഖ്, കമ്മിറ്റി മെംബർമാരായ പി.കെ. ഷംസുദ്ദീൻ, കെ. രാമദാസ്, സി.കെ. സുരേഷ്ബാബു, പി.പി. റീന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.