നിരോധിത മീൻപിടിത്തം: മറൈൻ എൻഫോഴ്സ്മെൻറ് ബോട്ടും തോണികളും പിടിച്ചെടുത്തു

നിരോധിത മീൻപിടിത്തം: മറൈൻ എൻഫോഴ്സ്മൻെറ് ബോട്ടും തോണികളും പിടിച്ചെടുത്തു ബേപ്പൂർ: നിരോധിത വെളിച്ചസംവിധാനം ഉപയ ോഗിച്ച് മീൻ പിടിത്തത്തിന് പുറപ്പെട്ട ബോട്ട് ബേപ്പൂരിൽ പിടിയിലായി. ബേപ്പൂർ ഹാർബറിൽനിന്ന് പുറപ്പെട്ട 'സിയാദ്' എന്ന ബോട്ടാണ് അഴിമുഖത്തിനുസമീപം ഫിഷറീസ്, മറൈൻ എൻഫോഴ്സ്മൻെറ് വിഭാഗങ്ങൾ സംയുക്തമായി പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബോട്ടിൽനിന്ന് അതിതീവ്രതയുള്ള 12 ഹാെലാജൻ, എൽ.ഇ.ഡി ലൈറ്റുകൾ, ട്യൂബുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. കല്ലായി വളപ്പിൽ നഗർ ബൈത്തുൽ മുബാറക് വീട്ടിൽ അബ്ദുൽ നാസറിൻെറ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബുധനാഴ്ച പുലർച്ച മൂന്നിന് പയ്യോളി കൊളാവിപ്പാലം തീരപ്രദേശത്തുനിന്ന് അശാസ്ത്രീയ മീൻപിടിത്തത്തിന് പുറപ്പെട്ട മൂന്നു തോണികളും പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുളച്ചൽ സ്വദേശികളായ ജഗൻ ബന്നറിൻെറ ഉടമസ്ഥതയിെല 'സൻെറ് മൈക്കിൾ തുണൈ', അരുൾ കിംഗ്സൻെറ 'സൻെറ് ആൻറണി' യൂദാ തബയൂസിൻെറ 'ജൂഡ് ഫെർഡിനൻറ്' എന്നീ മൂന്ന് തോണികളും അതിലുണ്ടായിരുന്ന മീൻപിടിത്ത നിരോധിത വസ്തുക്കളായ തെങ്ങിൻ കുലച്ചിൽ, പ്ലാസ്റ്റിക്, കുപ്പികൾ മണൽ ചാക്ക് തുടങ്ങിയവയും പിടിച്ചെടുത്തു. അമിതവെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ഒന്നിച്ച് പിടിച്ചെടുക്കുന്നതും, പാഴ്‌വസ്തുക്കൾകൊണ്ട് കൃത്രിമ പാരുകൾ സൃഷ്ടിച്ചുള്ള അശാസ്ത്രീയ രീതിയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കർശനമായി നിരോധിച്ചതാണ്. ബോട്ടുകളിൽ 10 വാട്സിന് താഴെ വെളിച്ചസംവിധാനം ഉപയോഗിക്കാൻ മാത്രമാണ് അനുമതി. ഇതു ലംഘിച്ചുകൊണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി ഉയർന്ന വാട്സിലുള്ള അമിത വെളിച്ചം സൃഷ്ടിച്ച് വെള്ളത്തിൽ ഇറക്കി വെച്ചുകൊണ്ടുള്ള മീൻപിടിത്തം ജില്ലയിൽ വ്യാപകമായതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഫിഷറീസ് വകുപ്പ് കടൽ പരിശോധനയും തീര പരിശോധനയും ശക്തമാക്കിയത്. അർധരാത്രിയിൽ അതിരഹസ്യമായി ഫിഷറീസ്, മറൈൻ എൻഫോഴ്സ്മൻെറ് വിഭാഗങ്ങൾ പല ഭാഗങ്ങളിലായി മണിക്കൂറുകളോളം ഒളിഞ്ഞിരുന്ന് സാഹസികമായാണ് മൂന്നു തോണികളും പിടികൂടിയത്. മറൈൻ എസ്.പി കിഷോർ കുമാറിൻെറ നേതൃത്വത്തിൽ ഫിഷറീസ് അസി.രജിസ്ട്രാർ മനോജ്, മറൈൻ എൻഫോഴ്സ്മൻെറ് എസ്. ഐ എ.കെ. അനീശൻ, എ.എസ്.ഐ രാജീവൻ, എസ്.പി.ഒ സുരേഷ്, ബിജു, പ്രവീൺ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ (കെ.എം.എഫ്.ആർ) നിയമപ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. പിടിച്ചെടുത്ത ഓരോ നൗകക്കും രണ്ടര ലക്ഷം രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.