ബേപ്പൂർ ഫിഷിങ് ഹാർബറിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കും കലക്​ടർ

ബേപ്പൂർ: ബേപ്പൂർ മീൻപിടിത്ത തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി നടപടി സ്വീകരി ക്കുമെന്ന് കലക്ടർ സാംബശിവ റാവു അറിയിച്ചു. ബുധനാഴ്ച അതിരാവിലെ മീൻപിടിത്ത തുറമുഖത്തെ സ്ഥിതിഗതികൾ കാണാനെത്തിയതായിരുന്നു അദ്ദേഹം. തുറമുഖത്തെ വാർഫിന് നീളം കൂട്ടൽ, കുടിവെള്ളം ലഭ്യമാക്കൽ തുടങ്ങിയവ നടപ്പാക്കും. ശൗചാലയ സംവിധാനം, മലിനീകരണ നിയന്ത്രണം എന്നീ വിഷയങ്ങൾക്ക് മുൻഗണന നൽകും. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾക്ക് അനായാസം വാർഫിൽ അടുപ്പിക്കാൻ കഴിയാത്തതിനാൽ മിക്ക ബോട്ടുകളും മത്സ്യബന്ധനം കഴിഞ്ഞുവന്നാൽ ചാലിയാറിലെ വിദൂര സ്ഥലങ്ങളിൽ പലയിടങ്ങളിലായിട്ടാണ് നങ്കൂരമിടുന്നത്. യാത്രാ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഇത്തരം സ്ഥലങ്ങളിൽനിന്ന് തൊഴിലാളികൾക്ക് പിന്നീട് അവരുടെ വാസസ്ഥലങ്ങളിലെത്തുവാൻ ഏറെ ബുദ്ധിമുേട്ടണ്ടിവരുന്നു. മറുനാടൻ മത്സ്യത്തൊഴിലാളികൾ ധാരാളമായി തൊഴിലെടുക്കുന്ന ബേപ്പൂർ മീൻപിടിത്ത തുറമുഖത്ത് അവർക്ക് വിശ്രമിക്കാനോ ശൗചാലയ സംവിധാനങ്ങളോ ആവശ്യത്തിനില്ലാത്തത് വലിയ പ്രശ്നമാണ്. വൃത്തിഹീനമായ സാഹചര്യമാണ് ഇപ്പോൾ തുറമുഖത്തുള്ളത്. പരമ്പരാഗത തോണികൾക്കും യന്ത്രവത്കൃത ബോട്ടുകൾക്കും സൗകര്യമൊരുക്കാനുള്ള ഫിഷറീസ് വകുപ്പിൻെറ പദ്ധതിക്ക് വേഗം കൂട്ടാൻ നടപടി എടുക്കും. ബേപ്പൂർ ഫിഷറീസ് ഹാർബർ വികസനസമിതി ചെയർമാൻ കരിച്ചാലി പ്രേമൻ, കരിച്ചാലി ദേവരാജ്, കരിച്ചാലി സതീഷ്, അരയ സമാജം പ്രസിഡൻറ് മൊക്കത്ത് ലാലു, ഫിഷ് മർച്ചൻറ് അസോസിയേഷൻ നേതാവ് സി. മൊയ്തീൻ കോയ, സി. മുസ്തഫ, എം. ബഷീർ, എ. കരുണാകരൻ, കെ.പി. ഹുസൈൻ തുടങ്ങിയവരുമായി കലക്ടർ ഹാർബറിൽ ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.