കലാകേന്ദ്ര ശിൽപശാല

എകരൂൽ: കലയും പഠനവും സമന്വയിപ്പിച്ച് കോഴിക്കോട് ഡയറ്റ്, ഉണ്ണികുളം ജി.യു.പി സ്കൂളിൽ ഒരുക്കിയ കലാകേന്ദ്ര -19 സമാപിച ്ചു. ഡയറ്റിൻെറ 'സ്കൂളിനൊപ്പം' പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 35ഓളം കലാകാരന്മാരും ഉണ്ണികുളത്തെ പ്രാദേശിക കലാകാരന്മാരും നേതൃത്വം നൽകി. മഹാത്മ ഗാന്ധിയുടെ 150ാം ജന്മ വാർഷികത്തോടനുബന്ധിച്ച് 'ബാപ്പുവിനോടൊപ്പം' എന്ന ചുമർചിത്ര രചനയും നടന്നു. 'ബിയോണ്ട് ദി ബ്ലാക് ബോർഡ്' എന്ന കലാധ്യാപക കൂട്ടായ്മ ചിത്രരചനക്ക് നേതൃത്വം നൽകി. സമാപനസമ്മേളനം ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. മിത്തു തിമോത്തി, ബി. മധു, ടി. അബ്ദുൽനാസർ, സിഡ്നി ദേവരാജൻ, കലാമണ്ഡലം സത്യവ്രതൻ, സുനിൽ തിരുവങ്ങൂർ, എം. ദാമോദരൻ, എ.കെ. മുഹമ്മദ് ഇക്ബാൽ, പ്രീതി, എം.കെ. സഫിയ, എം. റയ്ഹാനത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.