സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഉദ്ഘാടനം

പേരാമ്പ്ര: എ.യു.പി സ്‌കൂളില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി ഉദ്ഘാടനവും ക്ലാസ് ലൈബ്രറി പ്രഖ്യാപനവും സംഘടിപ്പിച്ച ു. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീനയും സമ്പൂര്‍ണ ക്ലാസ് ലൈബ്രറി പ്രഖ്യപനം വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാരും നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.സി. ബാബു അധ്യക്ഷത വഹിച്ചു. വായനാ മൂലയുടെ പ്രഖ്യാപനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ വി. ആലീസ് മാത്യു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സുനീഷ്, പഞ്ചായത്ത് അംഗം ശ്രീധരന്‍ ചെറുകല്യാട്ട്, വി.കെ. പ്രമോദ്, എടത്തുംകര ഇബ്രായി, പി.പി. അബ്ദുറഹ്മാന്‍, പി. ബിജുകൃഷ്ണന്‍, രതി രാജീവ്, ഗോപി മരുതോറേമ്മല്‍, ജാനു കണിയാങ്കണ്ടി, ജിഷ കൊട്ടപ്പുറത്ത്, എം. ജ്യോതി, കെ. പി. യൂസഫ്, കെ.എം. മിനി, കെ.കെ. ലിസി, ബി.പി.ഒ കെ.വി. വിനോദന്‍ , പി.പി. സാജിദ്, ശാന്ത പ്രകാശ്, ഇ.പി. സുരേന്ദ്രന്‍, കോളിയോട്ട് മാധവന്‍, ലൈബ്രേറിയന്‍ നീന വടക്കയില്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാനാധ്യാപിക കെ.പി. മിനി സ്വാഗതവും ടി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.