കുടുംബസംഗമം

പേരാമ്പ്ര: പേരാമ്പ്ര മര്‍ച്ചൻറ് അസോസിയേഷന്‍ യൂത്ത്വിങ് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര യൂത്ത് വിങ് പ്രസിഡൻറ് സാജിദ് ഊരാളത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍ സുവനീര്‍ പ്രകാശനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമതി ജില്ല സെക്രട്ടറി കെ. സേതുമാധവന്‍ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. മര്‍ച്ചൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് സുരേഷ്ബാബു കൈലാസ്, കെ. മുരളീധരന്‍ എം.പിക്ക് ഉപഹാര സമര്‍പ്പണം നടത്തി. ജനറല്‍ സെക്രട്ടറി ഒ.പി. മുഹമ്മദ് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന് ഉപഹാരം നൽകി. യൂത്ത് ഐക്കണ്‍ അവാര്‍ഡ് നൗഫല്‍ ഫൈന്‍ ഗോള്‍ഡിന് യൂത്ത് വിങ് ജില്ല പ്രസിഡൻറ് മനാഫ് കാപ്പാട് നല്‍കി. ടി.എം. ബാലന്‍, സൗമിനി മോഹന്‍ദാസ്, സി. വിനോദന്‍ എന്നിവരെ ആദരിച്ചു. സലീം മണവയലിന് സാജിദ് ഊരളത്ത് സൗണ്ട് സിസ്റ്റം കൈമാറി. പി. വിനോദന്‍, ഒ.പി. മുഹമ്മദ്, ഷെരീഫ് ചീക്കിലോട്, പത്മിനി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ബി. സുനില്‍ കുമാര്‍ ഗ്ലോബല്‍ സ്വാഗതവും ഫിറാസ് കല്ലാട്ട് നന്ദിയും പറഞ്ഞു. കലാപരിപാടികളും ഗാനമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.