നജീബിൻെറ തിരോധാനം: പ്രതിഷേധ സംഗമങ്ങൾ നടത്തി പേരാമ്പ്ര: ജെ.എൻ.യു വിദ്യാർഥി നജീബ് അഹമ്മദിനെ കാണാതായിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ പ്രതിഷേധ സംഗമങ്ങൾ നടത്തി. എസ്.ഐ.ഒ, ജി.ഐ.ഒ പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ജെ.എൻ.യു വിദ്യാർഥി നേതാവ് ആർ.എസ്. വസീം മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം ഒ.വി. ഷഫ്ന ഉദ്ഘാടനം ചെയ്തു. അജ്മൽ കാവുന്തറ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ല സെക്രട്ടറി അൻവർ കോട്ടപ്പള്ളി, ജമാഅത്തെ ഇസ്ലാമി മേപ്പയൂർ ഏരിയ പ്രസിഡൻറ് സഈദ് എലങ്കമൽ, ഫ്രറ്റേണിറ്റി മൂവ്മൻെറ് പേരാമ്പ്ര മണ്ഡലം കൺവീനർ മുജാഹിദ് മേപ്പയൂർ, മുബഷിർ മലയിൽ, അമീന എലങ്കമൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ബിലാൽ കായണ്ണ, ഹിബ കിഴക്കൻ പേരാമ്പ്ര, ജുറൈസ് പേരാമ്പ്ര, മൻഷാദ് മൂരികുത്തി, അഫ്ലഹ ബാനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.