പേരാമ്പ്ര: പേരാമ്പ്ര സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെ.എസ്.യു, എം.എസ്.എഫ ് സഖ്യം വിജയിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ സിൽവർ കോളജിലും തെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എസ്.എഫ് പാക് പതാക ഉപയോഗിച്ചെന്ന വ്യാജ ആരോപണമുന്നയിച്ചതിൻെറ അടിസ്ഥാനത്തിൽ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച പോളിങ് തുടങ്ങിയപ്പോൾ പ്രചാരണത്തിന് സമയം ലഭിച്ചില്ലെന്നാരോപിച്ച് പോളിങ് ബുധനാഴ്ചത്തേക്ക് മാറ്റിവെപ്പിക്കുകയായിരുന്നു. ഭാരവാഹികൾ: മുഹമ്മദലി ജൗഹർ (ചെയർ), കെ.ജെ. തേജൽ (ജന. സെക്ര), ഷാന ഷെറിൻ (വൈ. ചെയർ), ബിന്നി മാത്യു (ജോ. സെക്ര), മുഹമ്മദ് ഷിയാസ് (യു.യു.സി), അനസ് ബിൻ കരീം (ഫൈൻ ആർട്സ്), മുഹമ്മദ് നിഹാൽ (എഡിറ്റർ) കെ. ശുഹൈബ് (ജന. ക്യാപ്റ്റൻ). യു.ഡി.എസ്.എഫ് നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. അർജുൻ കറ്റയാട്ട്, നിയാസ് കക്കാട്, ഷാജഹാൻ കാരയാട്, അനസ് വാളൂർ, അമിത്ത് മനോജ്, സഫീർ എരവട്ടൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.