കനത്ത മഴയിൽ വൈകുണ്ഠം വെള്ളത്തിൽ

ബാലുശ്ശേരി: കനത്ത മഴയിൽ ബാലുശ്ശേരി വൈകുണ്ഠം വെള്ളത്തിൽ. ബുധനാഴ്ച വൈകീട്ട് നാലരയോടെ പെയ്ത ശക്തമായ മഴയിൽ വൈകുണ് ഠഭാഗത്ത് വെള്ളം കയറി ഗതാഗതമടക്കം സ്തംഭിച്ചു. ടൗൺ നവീകരണത്തിൻെറ ഭാഗമായി ഓവുചാൽ നിർമാണം പാതിവഴിയിൽ നിലച്ചതാണ് വൈകുണ്ഠം ഭാഗത്ത് വെള്ളം കയറാൻ ഇടയായതെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. ഈ ഭാഗത്ത് ഓവുചാലിനുമുകളിൽ സ്ലാബിട്ടതിനാൽ ഇത്തവണ കടയിലേക്ക് വെള്ളം കയറിയിട്ടില്ല. റോഡ് ഉയർത്തുന്നതിൻെറ ഭാഗമായി ഒരു ഭാഗത്ത് മണ്ണും കല്ലും നിരത്തിയിട്ടുണ്ട്. റോഡിനു നടുവിലൂടെയുള്ള കലുങ്ക് നിർമാണം പാതിവഴിയിലാണ്. കരാറുകാരൻ പണിനിർത്തി പോയതിനാൽ ടൗൺ നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങിയിരിക്കയാണ്. ഇതാകട്ടെ, സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കും രൂക്ഷമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.