കോഴിക്കോട്: വെള്ളയിൽ മത്സ്യബന്ധന തുറമുഖം 22.53 കോടി ചെലവിൽ നവീകരിക്കാൻ സർക്കാർ അനുമതി. നിലവിലുള്ള പുലിമുട്ടി ൻെറ നീളം വർധിപ്പിച്ചാണ് നവീകരണം നടത്തുക. നബാർഡിൻെറ റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ െഡവലപ്മൻെറ് ഫണ്ടിൽനിന്നാണ് പണം അനുവദിച്ചതെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ അറിയിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പിൻെറ നേതൃത്വത്തിലാണ് പുലിമുട്ട് നീളം കൂട്ടുക. പുലിമുട്ടിന് നീളമില്ലാത്തതിനാലും അശാസ്ത്രീയ നിർമാണവും കാരണം ഹാർബറിൽ വെള്ളം കയറുന്നതായി തൊഴിലാളികൾ വ്യാപക പരാതിയുയർത്തിയിരുന്നു. ഹാർബറിലെ ടൻെറുകളും മറ്റും നശിക്കുന്നതായും ലേലപ്പുരയും മറ്റും ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാവുന്ന വിധമായതായും പരാതിയുണ്ട്. തെക്കുഭാഗത്തെ പുലിമുട്ടിനാണ് നീളം കൂട്ടുക. 750 മീറ്റർ നീളമുള്ളത് 490 മീറ്റർ കൂടി കൂട്ടാനാണ് തീരുമാനം. വടക്ക് ഭാഗത്തെ പുലിമുട്ടിന് 530 മീറ്റർ നീളമാണുള്ളത്. പുലിമുട്ടിന് നീളമില്ലാത്തതിനാൽ കടൽ ക്ഷോഭിക്കുന്ന സമയം ഹാർബറിനകത്തും തിരയിളകി തോണികൾ കൂട്ടിമുട്ടുന്നത് പതിവായിരുന്നു. ഇതു കാരണം വള്ളങ്ങൾ കയറ്റിയിടേണ്ട അവസ്ഥവന്നു. സർക്കാർ അനുമതി ലഭിച്ചതിനാൽ ടെൻഡർ നടപടികൾ ഉടൻ ഉണ്ടാവും. ശേഷം കരാർ തയാറാക്കി പെട്ടെന്ന് പണി തുടങ്ങാനാണ് ശ്രമം. കോടികൾ ചെലവിട്ട് വെള്ളയിൽ ഹാർബർ വികസിപ്പിച്ചിട്ടും മഴക്കാലത്തും ഉപയോഗിക്കാൻ പറ്റിയില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമാവും. ഹാർബറിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സംഘത്തിൻെറ നിർദേശപ്രകാരമാണ് പുലിമുട്ടിൻെറ നീളം കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.