അധ്യാപക നിയമനം

ഫറോക്ക്: കപ്പക്കൽ ജി.എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബിക് അധ്യാപകനെ നിയമിക്കുന്നു. ശനിയാഴ്ച രാവിലെ 11 മണ ിക്ക് നടക്കുന്ന കൂടിക്കാഴ്ചക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫറോക്ക് വായനക്കൂട്ടം ചർച്ചായോഗം ഫറോക്ക്: ഫറോക്ക് വായനക്കൂട്ടം 'മുറിവേൽക്കുന്ന മലയാളം' എന്ന വിഷയത്തെക്കുറിച്ച് ചർച്ചായോഗം നടത്തി. ഡോ. ഗോപി പുതുക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ. ഹരിലാൽ അധ്യക്ഷതവഹിച്ചു. എം.എ. ബഷീർ, കാസിം വാടാനപ്പള്ളി, വി. മോഹനൻ മാസ്റ്റർ, പി.എസ്. മോഹൻ ദാസ്, ശശിധരൻ ഫറോക്ക്, പി. രഘുനാഥൻ, ജയശങ്കർ കിളിയൻകണ്ടി, എം.വി. മുഹമ്മദ് ഷിയാസ് , സതീശ് ബാബു കൊല്ലമ്പലത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി വിജയകുമാർ പൂതേരി സ്വാഗതവും എം. ദേവദാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.