16 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നു

ഫറോക്ക്: ബേപ്പൂർ മണ്ഡലം െഡവലപ്മൻെറ് മിഷൻ 16 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുെമന്ന് വി.കെ.സി.മമ്മദ് കോയ എം.എൽ.എ വ ാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിർമാണോദ്ഘാടനം ഞായറാഴ്ച മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ബേപ്പൂർ, ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂർ - നല്ലളം, കടലുണ്ടി ഒളവണ്ണ എന്നിവിടങ്ങളിലാണ് വീട് നിർമിക്കുക. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നല്ലളത്തെ ഡയാലിസിസ് സൻെററിൽ നടക്കുന്ന ചടങ്ങിൽ വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിക്കും. സി.ഐ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് രാജ് കുമാർ ഗുപ്ത മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ കെ. ഗംഗാധരൻ, ബഷീർ കുണ്ടായിതോട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.