കൊയിലാണ്ടി: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി െസപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറുവരെ സംഘടിപ്പിക്കുന്ന ശുച ീകരണ പരിപാടികൾക്ക് സംഘാടക സമിതി രൂപവത്കരിച്ചു. ഒക്ടോബര്‍ രണ്ടിന് ബഹുജന പങ്കാളിത്തത്തോടെ ശുചീകരണം തുടങ്ങും. കൊല്ലം, ആനക്കുളം, സിവില്‍ സ്‌റ്റേഷന്‍ പരിസരം, പൊലീസ് സ്റ്റേഷന്‍ പരിസരം, രണ്ടിന് കൊയിലാണ്ടി നഗരം, മൂന്നിന് മാര്‍ക്കറ്റ്, നാലിന് മീത്തലെക്കണ്ടി പള്ളി മുതല്‍ പഴയ മാര്‍ക്കറ്റ് റോഡുവരെ, അഞ്ചിന് സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, ആറിന് വാര്‍ഡ്തല ശുചീകരണം. ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൺ വി.കെ. പത്മിനി അധ്യക്ഷതവഹിച്ചു. എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, എം. സുരേന്ദ്രന്‍, ഹെല്‍ത്ത് കെ.പി. രമേശന്‍, കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.