ഫറോക്ക്: ചരിത്രസത്യങ്ങൾ മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യഥാർഥ ചരിത്രം പൊതുസമൂഹ ത്തെ ബോധ്യപ്പെടുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു. ഫാറൂഖ് ട്രെയിനിങ് കോളജിലെ യൂനിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ സാഹചര്യത്തിൽ കശ്മീർ എങ്ങനെ ഇന്ത്യൻ യൂനിയൻെറ ഭാഗമായെന്നും കശ്മീരിന് എന്തുകൊണ്ട് പ്രത്യേക പദവി കൊടുത്തു എന്നും അതിൻെറ ചരിത്രം എന്തായിരുന്നു എന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പൗരൻെറ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതക്കെതിരെ ആദ്യം ഉയരേണ്ട ശബ്ദം വിദ്യാർഥികളുടേതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിദ്യാർഥി യൂനിയൻ ചെയർമാൻ ശ്രീഹരി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ ആമുഖഭാഷണം നടത്തി. ഫാറൂഖ് ട്രെയിനിങ് കോളജ് ചെയർമാൻ പി.കെ. അഹമ്മദ്, ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞുമുഹമ്മദ്, സ്റ്റാഫ് അഡ്വൈസർ ഡോ. വിജയകുമാരി, സെക്രട്ടറി ഡോ. മനോജ് പ്രവീൺ ഐ.ക്യു.എ.സി കോഒാഡിനേറ്റർ ഡോ. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി എം. രോഹിത് സ്വാഗതവും വൈസ് ചെയർമാൻ വി.എം. സായൂജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.