കടൽചുഴിയിൽപെട്ട വിദ്യാർഥിയെ ലൈഫ് ഗാർഡ് രക്ഷിച്ചു

ബേപ്പൂർ: കൂട്ടുകാർക്കൊപ്പം ബേപ്പൂർ പുലിമുട്ടിന് സമീപം കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽ അകപ്പെട്ട 14കാരനെ ടൂറി സം ലൈഫ് ഗാർഡ് രക്ഷിച്ചു. ചേക്കിൻറകത്ത് പുളിക്കൽ നൗഷാദിൻെറയും വാഹിദയുടെയും മകൻ മുഹമ്മദ് ഷാഹിദിനെയാണ് ലൈഫ് ഗാർഡ് ടി.വി. പ്രേംജിത്ത് കടൽ ചുഴിയിൽനിന്നും രക്ഷിച്ചത്. ഫറോക്ക് വെനേറിനി സ്കൂളിൽ ഒമ്പതാം ക്ലാസിൽപഠിക്കുന്ന ഷാഹിദ് വൈകീട്ട് ആേറാടെ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ 30 മീറ്ററോളം ദൂരേക്ക് ഒഴുകിപ്പോകുന്നത് കണ്ടപ്പോൾ കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. തുടർന്ന് ബീച്ചിലെ ലൈഫ് ഗാർഡ് പ്രേംജിത്ത് വെള്ളത്തിലേക്ക് ചാടി കുട്ടിയുടെ കൈപിടിച്ച് കരയിലേക്ക് വലിച്ചു കൊണ്ടുവരുകയായിരുന്നു. ബേപ്പൂർ സ്വദേശി ഫൈജാസും കടലിൽ ഇറങ്ങി സഹായിച്ചു. വെള്ളം കുടിച്ച് അവശനായ ഷാഹിദിനെ ചെറുപുരക്കൽ ശിഹാബിൻെറ നേതൃത്വത്തിൽ നാട്ടുകാർ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി. ശേഷം കൺട്രോൾറൂം പൊലീസിൻെറ വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ശ്വാസകോശത്തിലും ആന്തരിക അവയവങ്ങളിലും ഉപ്പുവെള്ളം കയറിയതിനാൽ ഇപ്പോഴും ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.