കോഴിക്കോട്: ബൈപാസിൽ മലാപ്പറമ്പിന് സമീപം ഒരാഴ്ച പഴകിയ ഹോട്ടല്‍മാലിന്യം തള്ളി. വാഹനത്തിൽ മാലിന്യം കൊണ്ടിടുന്നത് കണ്ട യുവാക്കള്‍ സംഘത്തെ പിടികൂടി പൊലീസിൽ ഏൽപിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. മലാപ്പറമ്പ് ജങ്ഷന് സമീപം കടയിലുള്ളവരാണ് ചാക്കുകണക്കിന് മാലിന്യം ഗുഡ്സ് ഓട്ടോയില്‍ പാച്ചാക്കില്‍ ഭാഗത്ത് റോഡിനരികിൽ കൊണ്ടിട്ടത്. ബാലുശ്ശേരി സ്വദേശികളായ യുവാക്കളാണ് മാലിന്യം കൊണ്ടിടുന്നത് കണ്ടത്. റെയില്‍വേസ്റ്റേഷനിലേക്ക് പോവുകയായിരുന്നു യുവാക്കൾ. ഗുഡ്സ് വണ്ടിയുടെ രജിസേ്ട്രഷൻ നമ്പറുകൾ ഇവർ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പറഞ്ഞു. ഉടൻ എത്തിയ ഫ്ലൈയിങ് സ്‌ക്വാഡ് വാഹനത്തിൻെറ വിവരങ്ങളുമായി അന്വേഷിച്ചപ്പോൾ മലാപ്പറമ്പിലെ സ്ഥാപനം നടത്തുന്നവരുടെതെന്ന് കണ്ടെത്തി. ൈഫ്ലയിങ് സ്ക്വാഡ് സ്ഥാപനത്തിൽ എത്തിയെങ്കിലും വേങ്ങേരി സ്വദേശിയായ മാനേജർ സ്ഥലം വിട്ടു. തുടര്‍ന്ന് സി.ഐ ശംഭുനാഥിൻെറ നിർദേശപ്രകാരം എ.എസ്.ഐ സായിരാജിൻെറ നേതൃത്വത്തില്‍ ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി ഉടമയെ വിളിച്ചുവരുത്തി മാലിന്യച്ചാക്കുകള്‍ തിരിച്ചെടുപ്പിച്ചു. പ്രതികൾക്കെതിരെ തുടർ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവാക്കള്‍ കണ്ട് അറിയിച്ചതിനാലാണ് കണ്‍ട്രോള്‍ റൂം സംഘത്തിന് കുറ്റക്കാരെ പിടികൂടാനായത്. ആഴ്ചകൾക്കുമുമ്പ് ഇതേരീതിയില്‍ ൈഫ്ലയിങ് സ്‌ക്വാഡ് മാലിന്യം പിടികൂടി പൊലീസിലേൽപിച്ചിരുന്നു. ഈ മാസം നാലിന് സരോവരത്തിന് സമീപവും ഹോട്ടല്‍മാലിന്യമടക്കം ചാക്കുകളിൽ കെട്ടി കൊണ്ടിടാൻ എത്തിയവരെ കണ്‍ട്രോള്‍ റൂം സംഘം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.