യുവാവി​െൻറ ദാരുണ മരണം: പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്

യുവാവിൻെറ ദാരുണ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ് ബാലുശ്ശേരി: ബസ്സ്റ്റാൻഡിലെ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്. വ്യാഴാഴ്ച രാത്രി 12 ഒാടെ സ്റ്റാൻഡിലെ തട്ടുകടയിൽ ചായ കുടിച്ചു കൊണ്ടിരിക്കെ മൊബൈൽ ഫോണിൽ സംസാരിക്കാൻ വേണ്ടി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലേക്ക് പോയ എം.എം പറമ്പ് മൊകോയിക്കൽ ശ്രീകാർത്തികയിൽ വിപിൻ രാജ് ആണ് (28) വെള്ളക്കുഴിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സ്റ്റാൻഡിലുണ്ടായിരുന്ന വിപിനിൻെറ സുഹൃത്ത് ഏറെനേരം കാത്തു നിന്നിട്ടും വിപിനിനെ കാണാതായതോടെ സ്റ്റാൻഡിലുണ്ടായിരുന്ന കുറച്ചു പേരോട് വിവരം പറയുകയും അവർ പൊലീസിൽ അറിയിക്കുകയും ചെയ്തു. സ്റ്റാൻഡും പരിസരവും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കെയാണ് വെള്ളം നിറഞ്ഞു കിടക്കുന്ന ലിഫ്റ്റിൻെറ കുഴിയിൽ വിപിൻ തലകുത്തി കിടക്കുന്ന വിധത്തിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ നരിക്കുനിയിൽനിന്ന് എത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. അവിവാഹിതനായ വിപിൻ വിവാഹാലോചനയുമായി പേരാമ്പ്ര പോയി മടങ്ങി വരവെയാണ് അപകടത്തിൽപ്പെട്ടത്. കാഡ്ബറീസ് മിഠായി കമ്പനിയിലെ ജീവനക്കാരനാണ്. രാജൻ-പ്രസന്ന ദമ്പതികളുടെ മകനാണ്. സഹോദരൻ: ജിത്തു. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.