'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതി ഉദ്ഘാടനം

എകരൂല്‍: കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്'പദ്ധതിയുടെ പനങ്ങാട് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി നിർവഹിച്ചു. പനങ്ങാട് കൃഷിഭവൻെറ കീഴിൽ പൂവമ്പായി എ.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. കിനാലൂരിലെ പൂവമ്പായി പ്രദേശത്ത് രണ്ടേക്കറിലധികം വരുന്ന തരിശുഭൂമിയാണ് കൃഷിക്കായി പാകപ്പെടുത്തിയത്. വാർഡ് അംഗം കെ. ദേവേശൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.ആർ. മനോജ് പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പല്‍ കെ. ഷരീഫ, പി.ടി.എ. പ്രസിഡൻറ് കെ. ഹരിദാസൻ, പി. വിജയൻ, കെ. ശിവരാമൻ നായർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എം.എ. റാഫി സ്വാഗതവും കൃഷി അസിസ്റ്റൻറ് പ്രതീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.