മുത്തൂറ്റ് സമരത്തിന് ഐക്യദാർഢ്യവുമായി മണപ്പുറം ജീവനക്കാരും

കോഴിക്കോട്: ശമ്പളവർധനവ് അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അ സോസിയേഷൻ (സി.ഐ.ടി.യു)വിൻെറ നേതൃത്വത്തിൽ മുത്തൂറ്റ് ഫിനാൻസിൽ നടത്തുന്ന സമരത്തിന് മണപ്പുറം ഫിനാൻസ് ജീവനക്കാരുടെ പിന്തുണ. കോഴിക്കോട് റീജനിലെ മാനാഞ്ചിറ ഓഡിറ്റ് ഓഫിസിലെ സമരകേന്ദ്രത്തിൽ നൂറുകണക്കിന് ജീവനക്കാർ പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് ഐക്യദാർഢ്യ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി. ദാസൻ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫിനാൻസ് സംസ്ഥാന പ്രസിഡൻറ് ടി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി സി.സി. രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂനിറ്റ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. പ്രമോദ്, റീജനൽ സെക്രട്ടറി എൻ.വി. ഗോപകുമാർ, മണപ്പുറം ഫിനാൻസ് യൂനിറ്റ് സെക്രട്ടറി ശരത് സുകുമാരൻ എന്നിവർ സംസാരിച്ചു. മുത്തൂറ്റ് ഫിനാൻസ് യൂനിറ്റ് റീജനൽ പ്രസിഡൻറ് പി. പ്രേംജിത്ത് സ്വാഗതവും എം.കെ. നികേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.