നന്മണ്ട: എഴുകുളം റോഡിൽ കരിപ്പാക്കണ്ടി മുക്കിൽ എക്സൈസ് സംഘത്തിൻെറ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പി ടികൂടി. ചൊവ്വാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് കൊയിലാണ്ടി മേലൂർ അൻസാറി (33)നെ ചേളന്നൂർ എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയും സംഘവും പിടികൂടിയത്. യുവാവിൽനിന്ന് 525 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. താമരശ്ശേരിയിൽനിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപനക്കായി കൊയിലാണ്ടിയിലേക്ക് പോകുമ്പോഴാണ് എക്സൈസ് സംഘത്തിൻെറ പിടിയിലാകുന്നത്. പ്രധാന റോഡിൽ എക്സൈസിൻെറയും പൊലീസിൻെറയും വാഹന പരിശോധനയിൽനിന്നും രക്ഷപ്പെടാനാണ് ഗ്രാമീണ റോഡുകൾ തെരഞ്ഞെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്പെക്ടർ എൻ.കെ. ഷാജിയെ കൂടാതെ പ്രിവൻറിവ് ഓഫിസർ കെ.കെ. റഫീഖ്, പി.ഒ. ഗ്രേഡ് രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ രസൂൺ കുമാർ, അർജുൻ വൈശാഖ്, കെ. നൗഫൽ, ഡ്രൈവർ അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.