ചിരട്ടക്കയിലിലൂടെ ജീവിതം തിരിച്ചുപിടിച്ച് കൃഷ്ണൻകുട്ടി

നന്മണ്ട: ചിരട്ടക്കയിൽ നിർമാണത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച് കൃഷ്ണൻകുട്ടി. നന്മണ്ട നടുകയറ്റിൻകര കൃഷ്ണൻകുട ്ടിയാണ് (66) തവി നിർമാണത്തിൽ മുഴുകുന്നത്. പണിയില്ലാതായതിൽ പരിഭവിച്ചിരിക്കാതെ കൃഷ്ണൻകുട്ടി ചിരട്ടയും കവുങ്ങുതടിയും ഉപയോഗിച്ച് കയിൽ നിർമാണത്തിൽ സജീവമാവുകയാണ്. പകൽ വീട്ടിൽനിന്ന് കയിൽ നിർമിച്ച് മൂലേംമാവ് മജീദിൻെറ കടവരാന്തയിലിരുന്ന് വിൽപന നടത്തും. സ്റ്റീലിനെയും അലുമിനിയത്തെയും അപേക്ഷിച്ച് ചിരട്ടക്കയിൽ ആരോഗ്യപ്രദമാണെന്ന് കൃഷ്ണൻകുട്ടി പറയുന്നു. കയിലിനു തക്ക കണ നിർമിക്കാൻ മുള കിട്ടാത്തതിനാൽ കവുങ്ങ് എടുക്കുന്നു. ചിരട്ട ഒന്നിന് ഒരു രൂപ വില വരും. ചെറിയ കയിലിന് വലിയ കയിലിനെക്കാൾ പണി ഇരട്ടിയാണെന്നും ഇദ്ദേഹം പറയുന്നു. ഒരു ദിവസം പരമാവധി 10 ചിരട്ടക്കയിൽ നിർമിക്കുെമന്ന് കൃഷ്ണൻകുട്ടി പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.