പുഴക്കടവിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു

കുറ്റ്യാടി: അപകടം പതിയിരിക്കുന്ന കടന്തറപ്പുഴയിലെ എക്കൽ പാലത്തിന് സമീപം മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. കഴിഞ ്ഞയാഴ്ച രണ്ട് കയാക്കിങ് താരങ്ങൾ ഒഴുക്കിൽപെട്ട് മരിച്ചതിനെ തുടർന്ന് ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് ഇരുകരയിലും മുന്നറിയിപ്പ് ബോർഡുകൾ വെച്ചത്. ചെയർമാൻ ഷമീം അലങ്കാർ, കുരിക്കൾ സമീർ, കെ.എം. ബഷീർ, നരയങ്കോടൻ ബഷീർ എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി, വൈസ് പ്രസിഡൻറ് സി.പി. ബാബുരാജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.