പൊലീസ് ഹൈവേ പട്രോളിങ്​ ശക്തമാക്കി

ഈങ്ങാപ്പുഴ: ജില്ലയിൽ ഹൈവേ പട്രോളിങ് ശക്തമാക്കി 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് യൂനിറ്റുകൾ പ്രവർത്തനം ആരംഭ ിച്ചു. ദേശീയപാത 766ൽ പടനിലം മുതൽ ലക്കിടി വരെ, താമരശ്ശേരി- കൊയിലാണ്ടി, പയ്യോളി-മാഹി, പയ്യോളി-പാലോറ മല എന്നീ റൂട്ടുകളിലാണ് പട്രോളിങ് സജീവമാക്കിയത്. ഓരോ യൂനിറ്റിലും മൂന്ന് എസ്.ഐമാർ, ആറ് പൊലീസുകാർ, മൂന്ന് ഡ്രൈവർമാർ എന്നിവരടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് ഡ്യൂട്ടി ക്രമീകരിച്ചത്. താമരശ്ശേരി ചുരത്തിലാണ് സംഘം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അനുവദനീയമായതിലും അധികം ഭാരം കയറ്റിയ വാഹനങ്ങൾ, മറികടക്കൽ, അമിതവേഗത എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഓണ സീസണിൽ അപകടങ്ങളും ഗതാഗതക്കുരുക്കും കുറക്കാനായത് പട്രോളിങ്ങിൻെറ ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.