ഹരിതം സമൃദ്ധം എൻെറ വീട് പദ്ധതിക്ക് തുടക്കം ഫറോക്ക്: ഹരിതകേരളം മിഷൻെറയും കൃഷിവകുപ്പിൻെറയും നേതൃത്വത്തിൽ നഗരസഭയിലെ ഒമ്പതാം വാർഡിനെ ഹരിതസമൃദ്ധി വാർഡായി തെരഞ്ഞെടുത്തു. വാർഡ്തല പ്രവർത്തനങ്ങൾ ചെയർപേഴ്സൺ കെ. കമറു ലൈല ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ആസിഫ് അധ്യക്ഷത വഹിച്ചു. ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രോഗ്രാം ഓഫിസർ വിദ്യയുടെ നേതൃത്വത്തിൽ 100 എൻ.എസ്.എസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ വീടുകളിൽ സർവേ നടത്തി. വിഷരഹിത പച്ചക്കറികൃഷി വീടുകളിൽ നടപ്പാക്കുമെന്ന് പ്രതിജ്ഞ ചെയ്തു. കൗൺസിലർ കെ. കുമാരൻ, കൃഷി ഓഫിസർ അഷ്ഹദ് അലി, ഹരിത കേരളം മിഷൻ നഗരസഭ കോഒാഡിനേറ്റർ പി. പ്രിയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.