മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കടലുണ്ടി: പഞ്ചായത്ത് മത്സ്യകൃഷി ഗുണഭോക്താക്കൾക്ക് ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 35 ഗുണഭോക്താക്കൾക്കാണ് കൃഷിസ്ഥല ശേഷിയുടെ അടിസ്ഥാനത്തിൽ കട്ല, രോഗു, മൃഗാല എന്നീ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. പരിപാടി പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു സ്ഥിരം സമിതി അധ്യക്ഷൻ സി. രമേശൻ അധ്യക്ഷത വഹിച്ചു. വാർഡംഗങ്ങളായ എൻ. ഭാസ്കരൻനായർ, ഹെബീഷ് മാമ്പയിൽ, ബാലൻ കോണത്ത്, പി. വിനീഷ്, അക്വാ കൾച്ചർ പ്രമോട്ടർ കെ.എസ്. സ്മിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.