മിണ്ടാപ്രാണികൾക്ക് ക്രൂര പീഡനം; മൃതപ്രായാവസ്ഥയിൽ അറവുശാലയിലേക്ക്

വേങ്ങേരി: മിണ്ടാപ്രാണികൾക്ക് തീറ്റയും കുടിവെള്ളവുമില്ലാതെ കിടക്കേണ്ടി വന്നത് മണിക്കൂറുകൾ. ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന തമിഴ്നാട് രജിസ്േട്രഷനിലുള്ള പിക്കപ് ലോറിയുമായി കൂട്ടിയിടിച്ചാണ് ഭക്ഷണവും വെള്ളവുമില്ലാതെ മൃതപ്രായവസ്ഥയിൽ റോഡിനു സമീപം കിടന്നത്. ചൊവ്വാഴ്ച പുലർച്ച മലാപ്പറമ്പ്-വെങ്ങളം ബൈപ്പാസിൽ വേദവ്യാസ സ്കൂൾ ജങ്ഷനു സമീപമാണ് തമിഴ്നാട്ടിൽനിന്ന് തലശ്ശേരിയിലേക്ക് അറവിനുള്ള ആടുകളുമായി വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചത്. രണ്ടു തട്ടുകളിലായി അറുപതിൽപരം ആടുകളെയാണ് കുത്തിനിറച്ചത്. അപകടത്തിൽപെട്ട വാഹനം റോഡിന് വശത്തേക്ക് മാറ്റിയിടുകയും ടാർപോളിൻ കൊണ്ട് മൂടിയിടുകയും ചെയ്തു. വേണ്ടവിധം വായുസഞ്ചാരം ലഭിക്കാതിരുന്നതിനാൽ തളർന്ന് കിടക്കുകയായിരുന്നു ആടുകൾ. മറ്റൊരു വാഹനം എത്തുന്നത് വരെ കാത്തിരിക്കേണ്ടതിനാൽ ജനശ്രദ്ധ ലഭിക്കാതിരിക്കാൻ മറയ്ക്കുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആടുകളോട് കാണിക്കുന്ന ക്രൂരത ചിലർ ചോദ്യം ചെയ്തതിനെ തുടർന്ന് വണ്ടിയിലുണ്ടായിരുന്നവർ വെള്ളം കൊടുക്കുകയും തീറ്റ കൊടുക്കുകയും ചെയ്തെങ്കിലും പലതും അവശനിലയിലായിരുന്നു. മറ്റൊരു വാഹനം എത്തിയപ്പോൾ ഏറെയെണ്ണത്തിനെയും എടുത്തു വെക്കുകയായിരുന്നു. പട്രോളിങ് പൊലീസ് ഏറെനേരം വാഹനത്തിനടുത്ത് നിർത്തി വാഹനങ്ങൾ നിയന്ത്രിച്ചതല്ലാതെ വാഹനം കസ്റ്റഡിയിലെടുക്കാനോ ആടുകൾക്ക് വൈദ്യസഹായം നൽകാനോ ശ്രമിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.